Electric auto drivers in the state are happy

സംസ്ഥാനത്തെ ഇലക്ട്രിക് ഓട്ടോ ഡ്രൈവര്‍മാര്‍ സന്തോഷത്തില്‍

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ വീടുകളില്‍ രാത്രി ചാര്‍ജ്ജ്‌ ചെയ്യുകയും 120-130 കി.മീ. ഓടിയതിനുശേഷം ബാറ്ററി ചാര്‍ജ്ജ്‌ തീരുകയും ചെയ്യുന്നു. തുടര്‍ന്ന്‌ ഓടുന്നതിനായി ചാര്‍ജ്ജിംഗ്‌ സ്റ്റേഷനുകള്‍ ലഭ്യമല്ലാത്തതിനാല്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്‌. ഇതിനൊരു പരിഹാരമാണ് കെ.എസ്‌.ഇ.ബി. യുടെ ഇലക്ട്രിക് പോസ്റ്റുകളില്‍ ഘടിപ്പിക്കുന്ന തരത്തിലുള്ള “പോള്‍ മൌണ്ടട്‌ ചാര്‍ജ്ജിംഗ്‌‍ പോയിന്‍റുകള്‍”.ഇവ ഉപയോഗപ്പെടുത്തി മൊബൈല്‍ ഫോണ്‍ വഴി പണമടച്ച്‌ ചാര്‍ജ്ജ്‌ ചെയ്യാന്‍ കഴിയും. ഒരു തവണ ഫുള്‍ ചാര്‍ജ്ജ്‌ ചെയ്യുമ്പോള്‍ 70 രൂപ മൊബൈല്‍ ഫോണ്‍ വഴി അടയ്ക്കാം. തുടര്‍ന്ന്‌ 120-130 കി.മീ. ഓടുവാന്‍ കഴിയും.

ഇപ്രകാരം ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക്‌ കൂടുതല്‍ സമയം ഓടുവാനും തൊഴിലാളികളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും സാധിക്കും.10 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് പോയിന്റുകള്‍ 2021 ഒക്ടോബർ മാസം കോഴിക്കോട് ഉദ്ഘാടനം ചെയ്തിരുന്നു. അവിടത്തെ ഓട്ടോറിക്ഷാ തൊഴിലാളികൾ അവ നല്ല രീതിയിൽ ഉപയോഗിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ പ്രവർത്തന വിജയം കണക്കിലെടുത്താണ് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാൻ തീരുമാനമെടുത്തത്.
1140 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തി ജൂലൈ 2022 ല്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നു. ഓരോ അസംബ്ലി നിയോജക മണ്ഡലത്തിലും 5 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് പോയിന്റ് വീതവും കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന നിയോജക മണ്ഡലങ്ങളില്‍ 15 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് പോയിന്‍റ് വീതവും സ്ഥാപിക്കുന്നതാണ്.